Header Ads Widget

Responsive Advertisement
കുന്നത്ത്പാലം
29 സപ്തംബർ 2025

ഒളവണ്ണ വില്ലേജ് ഓഫീസിന് സമീപം വേട്ടുവേടൻ കന്നിൽ തച്ചറക്കൽ മീത്തൽ മനോജിന്റെ വീടിനു മുകളിലേക്ക് സമീപത്തെ തുമ്പയിൽ മുരളീധരന്റെ വീടിൻ്റെ സംരക്ഷണ ഭിത്തിയാണ്  ഇടിഞ്ഞുവീണത്.
ഇന്നലെ രാത്രി 8 മണിയോടെ കനത്ത മഴയിലാണ് വലിയ ശബ്ദത്തോടെ
സംരക്ഷണഭിത്തി നിലംപൊത്തിയത്.
 കോൺക്രീറ്റ് ഭാഗങ്ങളും ബോളറും കല്ലും മണ്ണും മനോജിൻ്റ വീടിടെ അടുക്കഭാഗം ചുമരിലേക്കാണ് പതിച്ചത്.
ഇതോടെ  വീടിൻ്റെ ചുമരിൽ പൊട്ടലുണ്ടായി. കരിങ്കല്ലുകൾ ഉൾപ്പെടെയുള്ളവ അടുക്കളയിലെത്തിയിട്ടുണ്ട്.
സംരക്ഷണഭിത്തിയുടെ ശേഷിക്കുന്ന ഭാഗങ്ങളും  ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്.
ഇരുപത് മീറ്ററോളം നീളവും 10 മീറ്റർ ഉയരവുമുള്ള കെട്ട് തകർന്നതോടെ ഇരു വീടുകളും അപകട ഭീതിയിലാണ്. 
ഒരു വർഷം മുമ്പും ഈ കെട്ട് തകർന്നിരുന്നു.തുടർന്ന് 7 മാസം മുമ്പ് മൂന്ന് ലക്ഷത്തോളം രൂപ ചിലവിട്ടാണ് സംരക്ഷണഭിത്തി പണിതത്. പുരയിടം പണയപ്പെടുത്തിയാണ് ഇതിനുള്ള തുക കണ്ടെത്തിയതെന്ന് മുരളീധരൻ പറഞ്ഞു. അസുഖബാധിതനായ മനോജ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്. 
ഒളവണ്ണ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

Post a Comment