ഒളവണ്ണ
03 സപ്തംബർ 2025
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണത്തിലും ഒളവണ്ണക്ക് ഒന്നാം സ്ഥാനം.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഒളവണ്ണയിലാണ്. ആകെ 55,101 വോട്ടർമാരാണ് ഒളവണ്ണിയിലുള്ളത്. ഇതിൽ 26,545 പുരുഷന്‍മാർ 28,555 സ്ത്രീകൾ 1 ട്രാന്‍സ്‌ജെന്‍ഡർ എന്നിങ്ങനെയാണ് കണക്ക്.
അതേ സമയം കോഴിക്കോട്
ജില്ലയിലെ 70 പഞ്ചായത്തുകളില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കായണ്ണ പഞ്ചായത്തിലാണ്. 5,693 പുരുഷന്‍മാരും 6,025 സ്ത്രീകളും ഉള്‍പ്പെടെ 11,718 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
കോഴിക്കോട് ജില്ലയിലുള്ളത് ആകെ വോട്ടർമാരുടെ എണ്ണമായ 26,54,972 ൽ 12,53,480 പുരുഷന്‍മാരും 14,01,460 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്‌സും
ആണ്. കൂടാതെ പ്രവാസി വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ആകെ 902 പേരുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട് ജില്ലയിലാണ്.
പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക
ഇലക്ഷൻ കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ