Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
17 സപ്തംബർ 2025

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ 75ാം ജന്മദിനത്തോട് അനുബന്ധിച്ചു  ബിജെപി ഒളവണ്ണ മണ്ഡലം കമ്മിറ്റി പന്തീരാങ്കാവ് അങ്ങാടിയിൽ മധുര പലഹാരം വിതരണം ചെയ്തു.
വൈകീട്ട് 6 മണിയോടെ ആങ്ങാടിയിലെ കടകളിലും അങ്ങാടിയിൽ ഉണ്ടായിരുന്ന ആളുകൾക്കും അതുവഴിയെത്തിയ യാത്രക്കാർക്കുമെല്ലാം ബി ജെ പി പ്രവർത്തകർ മധുരം കൈമാറി.  നാട്ടുകാർ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ കൈമാറാനും മറന്നില്ല. 
മണ്ഡലം പ്രസിഡൻ്റ് കെ രാകേഷിൻ്റെ നേതൃത്വത്തിലാണ് മധുര വിതരണം നടത്തിയത്. പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി മാരായ സി രാജീവ് , എ കെ പ്രദീപ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഷാജിത്ത്, അമൃത ഗിരീഷ്, സെക്രട്ടറിമാരായ വിവേക്, രാജി സുഭാഷ്, ട്രഷറർ മധു പി ടി, പന്തീരാങ്കാവ് ഏരിയ പ്രസിഡൻറ് ഡിഎം ചിത്രാകരൻ, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, പവിത്രൻ പനിക്കൽ അജിത്ത്, സതീശൻ തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment