പന്തീരങ്കാവ്
22 സപ്തംബർ 2025
നീർത്തടം നികത്തലിനെതിരെ സമര പ്രഖ്യാപനവുമായി പൂളേങ്കര, അത്താണി, പനമരം പ്രദേശവാസികൾ. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാക്കും വിധം നടത്തുന്ന നീർത്തടം നികത്തലിനെതിരെ പ്രദേശവാസികൾ ഒന്നാകെ രംഗത്തെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ നീർത്തടത്തിൽ മണ്ണ് നിക്ഷേപിക്കുന്നത് നാട്ടുകാർ സംഘടിച്ച് തടയുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യിക്കാൻ ഉള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ യോഗം ചേർന്ന് പൂളേങ്കര തണ്ണീർത്തട സംരക്ഷ ക്ഷണസമിതി എന്ന സംഘടനക്ക് രൂപം നൽകി.
അധികൃതരുടെ നടപടി വൈകുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയ യോഗം പൂളേങ്കര തണ്ണീർതടസമിതിയുടെ നേതൃത്വത്തിൽ വിവിധ സമര ഒരുപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചതായി സമിതി ചെയർമാൻ തോട്ടൂളി ഷിജു, കൺവീനർ നടുവിൽ കണ്ടിയിൽ വിജയൻ എന്നിവർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ