കോഴിക്കോട്
6.09.2025
ഒരു ഫയർ ഓഫീസറുടെ ജാഗ്രതയിൽ വൻ ദുരന്തം ഒഴിവായി. വിനോദയാത്രക്ക്
എത്തിയ കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലെ ഫയർമാൻ നിഥിൻ ഒരു നിയോഗം പോലെ അവിടെ എത്തിച്ചേരുകയായിരുന്നു.
യാത്രക്കിടെ അകലെയായി
കറുത്ത പുക ഉയരുന്നത് കണ്ടതോടെ കാറിൽ കൂടെയുണ്ടായിരുന്ന കുടുംബത്തെ റോഡിൽ ഇറക്കി നിർത്തി പുക ഉയരുന്ന സ്ഥലത്തേക്ക് അദ്ദേഹം കുതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടൻ ഫാക്ടറിയിലെ അഗ്നി രക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഒറ്റക്ക് തീ നിയന്തിക്കാനുള്ള ശ്രമം തുടങ്ങി. ഒപ്പം സേനക്ക് വിവരവും കൈമാറി. മുക്കത്ത് നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയതോടെ തീ നിയന്ത്രിക്കൽ എളുപ്പമായി. തൻ്റെ വിനോദയാത്ര അഗ്നി രക്ഷാ യാത്രയാക്കി വൻ തീപിടുത്തത്തെ മെരുക്കി കെടുത്താൽ ദൈവദൂതനെ പോലെ അവതരിച്ച നിഥിനെ നാട്ടുകാരും സ്ഥാപനത്തിലെ ജീവനക്കാരും സേനയും അഭിനന്ദിച്ചു.
കക്കാടംപൊയിൽ വാളൻതോടിൽ പ്രവർത്തിക്കുന്ന കൊളോജൻ മറൈൻ പ്രൊഡക്സിൽ ഇന്ന് ഉച്ചയോടെ വൻ തീപിടുത്തം ഉണ്ടായത്. തൊഴിലാളികൾ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു.
പെട്ടെന്ന് തന്നെ സ്ഥാപനത്തിനകത്ത് തീ ആളിപ്പടർന്നു. ഓണം നബിദിന അവധികൾ ആയതിനാൽ സ്ഥാപനത്തിൽ ജീവനക്കാർ വളരെ കുറവായിരുന്നു.
ഒരു സ്ഥാപനവും നിരവധി ജീവനുകളും രക്ഷിച്ചെടുത്ത നിഥിൻ വട്യാലത്തിന് നാട്ടു വാർത്തയുടെ അഭിനന്ദനങ്ങൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ