പാലാഴി
17 സപ്തംബർ 2025
കോൺഗ്രസ് ഒളവണ്ണ - പന്തീരാങ്കാവ് മണ്ഡലം കമ്മിറ്റികൾ നടത്തുന്ന കുറ്റവിചാരണ യാത്രക്ക് തുടക്കമായി.
ഒളവണ്ണ പഞ്ചായത്ത് സിപിഎം ഭരണത്തിനെതിരെയാണ് കുറ്റവിചാരണ യാത്ര. പാലാഴി പാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യാത്ര ക്യാപ്റ്റൻമാർക്ക് പതാക കൈമാറി.
കെപിസിസി മുൻ വർക്കിംഗ് പ്രസിഡൻ്റ് ടി.സിദ്ദിഖ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.പി. ബാലൻ അധ്യക്ഷനായി. ചോലയ്ക്കൽ രാജേന്ദ്രൻ, എ. ഷിയാലി, രവികുമാർ പനോളി, എൻ. മുരളീധരൻ, വിനോദ് മേക്കോത്ത്, അബൂബക്കർ പാലാഴി, അൻവർഷാദ് എന്നിവർ സംസാരിച്ചു.
ഒളവണ്ണ മണ്ഡലം പ്രസിഡൻ്റ് പി. കണ്ണൻ, പന്തീരാങ്കാവ് മണ്ഡലം പ്രസിഡൻ്റ് കെ.കെ. മഹേഷ് എന്നിവരാണ് യാത്ര നയിക്കുന്നത്. സപ്തംബർ 18, 19 തിയ്യതികളിൽ രണ്ടു മണ്ഡലങ്ങളിലെ 35 കേന്ദ്രങ്ങളിൽ യാത്ര സ്വീകരണം ഏറ്റുവാങ്ങും. സപ്തംബർ 18ന് വ്യാഴം രാവിലെ 8 മണിയോടെ പാൽ കമ്പനിക്ക് സമീപത്തുനിന്നും ആരംഭിക്കുന്ന കുറ്റവിചാരണ യാത്ര തിരുത്തിമ്മൽ താഴം, കൂടത്തുംപാറ, ജ്യോതി സ്റ്റോപ്പ് തുടങ്ങി വിവിധ കേന്ദ്രങ്ങൾ കടന്ന് വൈകീട്ട് പന്തീരങ്കാവിൽ എത്തിച്ചേരും.
സന്ദീപ് വാര്യർ സംസാരിക്കും.
വെള്ളിയാഴ്ച ഒളവണ്ണ മണ്ഡലത്തിലാണ് പര്യടനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ