12 സപ്തംബർ 2025
അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത്.
സന്ദർശന സമയം കഴിഞ്ഞ ശേഷമാണ് അനുമതിയില്ലാതെ ഇവർ പുഴയിൽ ഇറങ്ങിയത്. ജസ്റ്റിൻ ഒഴുക്കിൽ പെട്ടതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ അരിപ്പാറയിലെ ലൈഫ് ഗാർഡ് ജിജോയും ചേർന്ന് ജസ്റ്റിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെയാണ് ടൂറിസ്റ്റുകൾക്ക് സന്ദർശന അനുമതിയുള്ളത് .5.30 വരെ ലൈഫ് ഗാർഡുകളും സ്ഥലത്ത് ഉണ്ടാകും. അതിനുശേഷം സ്ഥലത്തെത്തി വെള്ളത്തിലേക്ക് ഇറങ്ങി ഒഴുക്കിൽ പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ