കോഴിക്കോട്
8 സപ്തംബർ 2025
മണക്കടവ് ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ ജെൽവെ മദീന മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി മാനവ സംഗമം സംഘടിപ്പിച്ചു.
പ്രദേശത്തെ വ്യത്യസ്ത മത വിശ്വാസികളെല്ലാം പങ്കെടുത്ത സംഗമം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സി.പി അഷ്റഫ് ഫൈസി പച്ചിലക്കാട് അദ്ധ്യക്ഷനായ ചടങ്ങിൽ ആർജ്ജിത ഹിന്ദു സമാജം അദ്ധ്യക്ഷൻ ശ്രീമദ് സ്വാമി ആത്മദാസ് യമി, താമരശ്ശേരി രൂപത വികാരി ജനറൽ ഫാദർ ജോയ്സ് വയലിൽ, മുനീർ ഹുദവി വിളയിൽ തുടങ്ങിയവർ സംസാരിച്ചു.
സപ്തംബർ 7 ന് വൈകീട്ട് 7 മണിയോടെയാണ് പരിപാടി ആരംഭിച്ചത്. മികച്ച പ്രഭാഷണങ്ങളും നിറഞ്ഞ സദസ്സും മാനവ സംഗമത്തെ ധന്യമാക്കി.
ചോനാം കുന്ന് മഹാശിവക്ഷേത്രം പ്രസിഡൻ്റ് അനിൽകുമാർ, കൊടൽകുന്നം കുളങ്ങര വിഷ്ണു ക്ഷേത്രം പ്രസിഡൻ്റ് ജിനേഷ് ചന്ദനാട്ടിൽ, വാർഡ് മെമ്പർ ഷാജി പനങ്ങാവിൽ, ബാലൻ മാസ്റ്റർ, മുഹമ്മദലി ശിഹാബ് യു.സി, എം.അബ്ദുൽ വഹാബ്, വി.എം അബ്ദുൽ അസീസ് മാസ്റ്റർ, മുഹ്സിൻ എം തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പ്രദേശത്തെ വിശിഷ്ട വ്യക്തികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
അബ്ദുൽ നാസർ മാഹിരി, മുഹമ്മദ് നിഹാൽ യമാനി, സി.എം അബ്ബാസ്, എ. ഹമീദ് മൗലവി, വി.എം അഷ്റഫ്, വി.എം അബ്ദുള്ളക്കുട്ടി മാസ്റ്റർ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ