പന്തീരാങ്കാവ്
29 സപ്തംബർ 2025
ടോൾ പ്ലാസയുടെ സമീപവാസികളുടെ വാഹനങ്ങൾക്കും ഒരു മാസത്തേക്ക് മുന്നൂറ് രൂപ ടോൾ നൽകണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികൾ ആവശ്യപ്പെട്ടു.
ടോൾ വിഷയം ചർച്ച ചെയ്യാൻ ഒളവണ്ണ-പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്ത യോഗം വിളിച്ചിരുന്നു. പ്രദേശവാസികൾക്ക് മേൽ ടോൾ അടിച്ചേൽപ്പിക്കുന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി. ടോൾ ബൂത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം തോറും 300 രൂപയുടെ പാസ് വേണമെന്ന തീരുമാനം പിൻവലിച്ച് യാത്ര സൗജന്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിർബന്ധിത ടോൾ ഏർപ്പെടുത്തിയാൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യോഗത്തിൻ്റെ ഒറ്റക്കെട്ടായ തീരുമാനമെന്നും വക്താക്കൾ നാട്ടുവാർത്തയോട് പറഞ്ഞു.
കെ.കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചോലയ്ക്കൽ രാജേന്ദ്രൻ, എ.ഷിയാലി, പി.കണ്ണൻ, എൻ.മുരളീധരൻ, കെ..സുജിത്ത്, എ.വീരേന്ദ്രകുമാർ, സി. ബാബു,
സി.ബിജു, ലത്തീഫ് പൂളേങ്കര, ഷാജു.ടി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ