Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
15 സപ്തംബർ 2025
ശോഭയാത്രക്കിടെ റോഡിലെ കുഴി
നികത്തി സംഘാടകർ.
ഞായറാഴ്ച ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ പന്തീരങ്കാവിൽ നിന്നാണ് ഈ വേറിട്ട കാഴ്ച. 
പന്തീരങ്കാവ് ഭാഗത്തെ വിവിധ ശോഭ യാത്രകൾ മാങ്കാവ് റോഡിൽ മരം സ്റ്റോപ്പിൽ ഒത്തുചേർന്ന് ഒന്നിച്ച് പന്തീരങ്കാവ് ദേശീയ പാത ജംഗ്ഷനിലേക്ക് നീങ്ങും വിധമായിരുന്നു സംഘടിപ്പിച്ചത്. 
ഇതു പ്രകാരം ഈ വഴി നടന്നെത്തിയ ഉണ്ണിക്കണ്ണൻമാരും  ശോഭയാത്ര വാഹനങ്ങളുമൊക്കെ കുഴിയിൽ കുടുങ്ങി. പന്തീരങ്കാവിലേക്ക് നീങ്ങാനായി ശോഭ യാത്രകൾ റോഡിന് ഇടത് വശത്ത് നിന്നതോടെ പന്തീരങ്കാവ് ഹൈസ്കൂൾ റോഡ് ജംഗ്ഷനിലെ വലിയ കുഴിയിൽ പെട്ട് മറ്റ് വാഹന യാത്രക്കാരും പ്രയാസപ്പെട്ടു.
മാത്രവുമല്ല വലിയ വാഹനങ്ങൾ കുഴിയിൽ പതിച്ച് ശോഭയാത്ര കാണാൻ റോഡരികിൽ നിന്നവരുടെ ശരീരത്തിലേക്ക് ചെളിവെള്ളവും തെറിച്ചുവീണു. ഇതോടെയാണ് പ്രവർത്തകർ കല്ലും മണ്ണുമിട്ട് വലിയ കുഴി അടച്ചത്. 
ഈ ഭാഗത്ത് വലിയ കുഴികളും വെള്ളക്കെട്ടും പതിവ് കാഴ്ചയാണ്. സമീപത്തെ പൊതുവിതരണ കേന്ദ്രത്തിൽ എത്തുന്നവർക്കും ദുരിതം ചില്ലറയല്ല.

Post a Comment