Header Ads Widget

Responsive Advertisement
പുത്തൂർമഠം
21 ഒക്ടോബർ 2025

നവംബർ 1 ന് പെരുമണ്ണ പഞ്ചായത്തിലെ പുത്തൂർമഠം എ എം യുപി സ്കൂൾ പ്രധാന വേദിയായി  കോഴിക്കോട് റൂറൽ ഉപജില്ലാ സ്കൂൾ കലാമേളക്ക് തുടക്കമാവും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ഷീജ ശശി കലാമേളയുടെ ലോഗോപ്രകാശനം  നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാനായ  പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ലോഗോ ഏറ്റുവാങ്ങി. 
പുത്തൂർമഠം എ എം യു പി സൂ്ളിലെ  ചിത്രകല അധ്യാപകൻ എ അബുദുൾ റസാഖ് ആണ് ലോഗോ രൂപകൽപ്പന  ചെയ്തത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, എ.ഇ.ഒ എം.ടി കുഞ്ഞിമൊയ്തീൻ കുട്ടി, എച്ച്.എം ഫോറം കൺവീനർ എം റഷീദ്, ജനറൽ കൺവീനർ എ സുരേഷ്, വർക്കിംഗ്‌ ചെയർമാൻ കെ സി ഷരീഫ്, സബ്കമ്മിറ്റി ഭാരവാഹികളായ റിയാസ് പുത്തൂർമഠം, പി പി ജാഫർ, ഷിജു, വിപിൻ കെ , ഇഹ്തിശാം, എ പി അബ്ദുസമദ് എന്നിവർ സംബന്ധിച്ചു.
 

Post a Comment