മെഡിക്കൽ കൊളജ്
22 ഒക്ടോബർ 2025
കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് സ്റ്റാൻ്റ് നിർമ്മാണത്തിന് തടസ്സമെന്ത് എന്ന ചോദ്യം ഉയർത്തി പ്രതിഷേധ സദസ്സ്.
2009 ൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമായി ബിഒടി അടിസ്ഥാനത്തിൽ നിർമ്മിക്കുന്നു ബസ്റ്റാൻ്റിന് തറക്കല്ലിട്ടത്. എന്നാൽ 16 വർഷം കഴിഞ്ഞിട്ടും നിർദ്ദിഷ്ട സ്ഥലം കാടുമൂടി മാലിന്യകേന്ദ്രമായെന്നല്ലാതെ
ഒരു നിർമ്മാണവും നടന്നില്ല.
അധികാരി കൂടെ ഈ അവഗണനക്ക്
എതിരെ മെഡിക്കൽ കോളേജ് ബസ്റ്റാന്റ് ആക്ഷൻ ഫോറമാണ് ചൊവ്വാഴ്ച ദേവഗിരി കോർണറിൽ പൊതുസദസ്സ് സംഘടിപ്പിച്ചത്. മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ് സദസ് ഉദ്ഘാടനം ചെയ്തു.
സ്വർഗ്ഗത്തിൽ വെച്ചെങ്കിലും ഇവിടുത്തെ ബസ്റ്റാന്റ് ഞങ്ങൾക്കൊക്കെ കാണാൻ കഴിയുമോ എന്ന ചോദ്യമുയർത്തിയ അദ്ദേഹം നിർമ്മാണത്തിന് എന്ത് തടസമാണ് ഉള്ളതെന്ന് കോർപ്പറേഷൻ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ചടങ്ങിൽ ആക്ഷൻ ഫോറം ചെയർമാൻ ടി. കെ.എ.അസീസ് അദ്ധ്യക്ഷതവഹിച്ചു.
കെ.രാധാകൃഷ്ണൻ, ഷെരീഫ് കുറ്റിക്കാട്ടൂർ, ഉമ്മർ വെള്ളലശ്ശേരി, കെ.സാമി, എൻ.പി മുഹമ്മദ്, മൂസ്സ സുൽത്താൻ, കെ.പി.അബ്ദുൽ ലത്തീഫ്, ശബരിമുണ്ടക്കൽ .പി. ഗൗരീശങ്കർ, സിദ്ദീഖ് കുറ്റിക്കാട്ടൂർ,
കൺവീനർ എം ശശീന്ദ്രൻ, പി.ബാവക്കുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ബസ്സ് സ്റ്റാന്റ് നിർമ്മാണ നടപടികൾ ദ്രുതഗതിയിലാക്കാൻ കോർപറേഷൻ ഒരു ലൈസൻ ഓഫീസറെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ