Header Ads Widget

Responsive Advertisement
കോഴിക്കോട്
11 ഒക്ടോബർ 2025

പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു. 
കോഴിക്കോട് സ്പോർട്ടസ് കൗൺസിൽ ഹാളിലായിരുന്നു  അനുസ്മരണം സംഘടിപ്പിച്ചത്.
 പരിസ്ഥിതി സംരക്ഷണ മേഘലയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുകയും പരിസ്ഥിതിയുടെ പച്ചപ്പ് തന്നെ സ്വന്തം ജീവിതത്തിലേക്ക് പകർത്തുകയും ചെയ്ത പ്രൊഫസർ ശോഭീന്ദ്രൻ്റെ മരണാനന്തരം പരിസ്ഥിതി  പ്രവർത്തകർ ഒക്ടോബർ 12 ശോഭീന്ദ്ര സ്മതിദിനമായി ആചരിച്ച് വരികയാണ്.
അനുസ്മരണ ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ  പി.കെ. ശശിധരൻ അധ്യക്ഷനായി.  ചടങ്ങിൽ  ടി.വി. രാജൻ ( ഗ്രീൻ മൂവ്മെൻ്റ് ) അനുസ്മരണ പ്രഭാഷണം നടത്തി. 
ഇ. പി. അനിൽ (എഡിറ്റർ, ഗ്രീൻ റിപ്പോർട്ടർ) "മനുഷ്യ-വന്യമൃഗ സംഘർഷം" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ വി.എം മാത്യു, ട്രഷറർ എം.എം. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കെ.എ. പുഷ്പ, ദിനകുമാരി ടീച്ചർ, റീജ റാണി,  ശ്യാമള, ചമ്പയിൽ ബാബുരാജ്, പ്രമേദ് മാങ്കാവ് തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി പരിസ്ഥിതി പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

Post a Comment