Header Ads Widget

Responsive Advertisement
കോഴിക്കോട്
14 ഒക്ടോബർ 2025

കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന്  തുടക്കമായി. പെരിങ്ങളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ പരിസ്ഥിതി ഗവേഷണ വിഭാഗം തലവൻ ബി വിവേക് മേള ഉദ്ഘാടനം ചെയ്തു. 
പിടിഎ പ്രസിഡണ്ട് പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ടി കുഞ്ഞിമൊയ്തീൻ കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുഹറ, എച്ച് എം ഫോറം കൺവീനർ റഷീദ് പാവണ്ടൂർ, പ്രിൻസിപ്പാൾ ശ്രീവിദ്യ എം പി, എച്.എം ആശാ സിന്ധു, കുറ്റിക്കാട്ടൂർ ജി.എച്.എസ്.എസ് പ്രധാനാധ്യാപിക എം ജ്യോതി, മണക്കാട് ജി യു പി സ്കൂൾ പ്രധാനാധ്യാപകൻ ഉണ്ണി ചിങ്കോൽ, എംപി മുഹമ്മദലി, പി സിനി എന്നിവർ  പ്രസംഗിച്ചു. മേളയുടെ ലോഗോ തയ്യാറാക്കിയ എ.കെ. ജിഷഷ് മാസ്റ്റർക്ക് എ.ഇ.ഒ ഉപഹാരം സമ്മാനിച്ചു. 

ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളകൾ ആദ്യ ദിവസം പൂർത്തിയായി. സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളകൾ ഇന്ന് നടക്കുകയാണ്.

Post a Comment