Header Ads Widget

Responsive Advertisement

പന്തീരങ്കാവ്
17 ഒക്ടോബർ 2025

കേടായതിനെ തുടർന്ന് വ്യാഴാഴ്ച
പന്തിരങ്കാവ് ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ട ലോറി മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം.
 ലോറിയുടെ പിൻവശത്തെ  ഇടതുഭാഗത്തെ ടയറുകൾ അഴiച്ച് മാറ്റി റിപ്പയർ ചെയ്യാൻ കൊണ്ടുപോയതാ
യിരുന്നു. 3 ജാക്കികളിലാണ് വാഹന
ത്തെ നിർത്തിയിരുന്നത്. ജാക്കി തെറ്റിയ
താണ് വാഹനം മറിയുകയാൻ കാരണം.
വയനാട്ടിൽ നിന്നും റബ്ബർ തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായി
രുന്നു ലോറി. ലോറി ഇടതുഭാഗത്തേക്ക് മറിയവേ അരികിലൂടെ പോവുകയായി
രുന്ന സത്രീ ഓടിച്ചിരുന്ന കാർ വെട്ടിച്ച് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. വെട്ടിച്ച് മാറ്റിയ കാർ മറ്റൊരു കാറിൽ ഇടിച്ച് രണ്ട് വാഹനങ്ങൾക്കും ചെറിയ കേടുണ്ടായി. 
വെട്ടിച്ചു മാറ്റാൻ ഒരു നിമിഷം വൈകിയി
രുന്നെങ്കിൽ കാർ ലോറിക്കിടയിൽ ആകുമായിരുന്നു എന്ന് കാർ ഓടിച്ച മലപ്പുറം സ്വദേശിനി പറഞ്ഞു. ലോറി മറിഞ്ഞിട്ടും റബർ തടികളുടെ കെട്ട് പൊട്ടാതിരുന്നതും വലിയ അപകടം ഒഴിവാക്കി.
അതേ സമയം 3 ജാക്കികളിൽ നിർത്തിയ ലോറി മറിയാൻ ഉണ്ടായ സാഹചര്യം വ്യക്തമല്ല. പിറകിൽ വന്ന് നിർത്തിയ ടോറസ് ലോറി ഈ ലോറിയിൽ ഇടിച്ചതാണ് അപകട കാരണമെന്ന തർക്കം ഉയർന്നിട്ടുണ്ട്.
ടോൾ പ്ലാസയിലെ സിസി ക്യാമറകൾ പരിശോധിച്ച് അപകടം ഉണ്ടായത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന്
ദേശീയ പാത ഉദ്യോഗസ്ഥർ പറഞ്ഞു.
ടോൾ പ്ലാസയിൽ റോഡിന് വലതു വശങ്ങളിൽ നിരവധി വലിയ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിട്ടുണ്ട്. വലിയ അപകടം ഉണ്ടാവും മുമ്പ് ഈ  അനധികൃത പാർക്കിംഗിനെതിരെ നടപടി എടുക്ക
ണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Post a Comment