Header Ads Widget

Responsive Advertisement
ഒളവണ്ണ
20 ഒക്ടോബർ 2025

ക്ലാസ് 1 സൂപ്പർ ഗ്രേഡിൽ പ്രവർത്തിക്കുന്ന ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലും മികച്ച ലാഭമുണ്ടാക്കി.
കഴിഞ്ഞ 15 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൻ്റെ 
2024-2025 വർഷത്തെ ഓഡിററ് റിപ്പോർട്ട് പ്രകാരം ലാഭം മുൻ വർഷത്തേക്കാൾ ഇരട്ടിയെന്ന് ഒക്ടോബർ 19 ന് ഒളവണ്ണ ജിൽപി സ്കൂളിൽ സംഘടിപ്പിച്ച വാർഷിക പൊതുയോഗത്തിൽ
ബാങ്ക് പ്രസിഡണ്ട് വി വിജയൻ വ്യക്തമാക്കി. 
ബാങ്ക് വൈസ് പ്രസിഡണ്ട് കെ തങ്കമണി, ഭരണസമിതി അംഗങ്ങളായ കക്കാട്ട് ബാബു, എം രശ്മിത, പി ഉദയൻ, സെക്രട്ടറി കെ ജിഷ്ണു, എൻ രജീഷ്, കെ മജൂദാർ, കെ കെ ജയപ്രകാശൻ, കെ അസ്സൻകോയ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ പങ്കുകൊണ്ട മുവ്വായിരത്തോളം അംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി. ഓഹരി ഉടമകൾക്ക് ഡിവിഡണ്ടും പ്രഖ്യാപിച്ചു.

Post a Comment