Header Ads Widget

Responsive Advertisement

ഇരിങ്ങല്ലൂർ
29 ഒക്ടോബർ 2025

ദേശീയപാത 66 ൽ സർവ്വീസ് റോഡിലെ അനധികൃത പാർക്കിംഗിനെതിരെ പൊലീസ്  നടപടിയെടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നു.
ദേശീയപാതയിൽ ഇരിങ്ങല്ലൂർ മെട്രോ ആശുപത്രിക്ക് സമീപം സർവ്വീസ് റോഡിൻ്റെ പകുതി ഭാഗവും കയ്യേറി
വാഹനങ്ങൾ നിർത്തിയിടുന്നത്  ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു.
ഫുട്പാത്തും ഇവർ കയ്യടക്കിയതിനാൽ  കാൽനട യാത്രക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്.
 ആശുപത്രി കെട്ടിടത്തിലെ നിയമപ്രകാരമുള്ള പാർക്കിംഗ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആശുപത്രി അധികൃതരുടെ പിന്തുണയോടെയാണ് റോഡിലെ സ്ഥിരം പർക്കിംഗ്. ഒപ്പം പൊലീസും കണ്ണടച്ചതോടെ ഇതു വഴി യാത്ര ദുഷ്കരമാണ്. 
ഇരിങ്ങല്ലൂർ ജംഗ്ഷൻ മുതൽ ഹൈലൈറ് ജംഗ്ഷൻ വരെയുള്ള ഗാഗത്ത് സർവ്വീസ് റോഡ്  ഇല്ലാത്തതിനാൽ
ഈ ഭാഗത്തെ 'എക്സിറ്റ് പോയൻ്റ് തന്നെയാണ് എൻ്ററി പോയൻൻ്റായും ഉപയോഗിക്കുന്നത്. ഇരിങ്ങല്ലൂർ വഴിയുള്ള റൂട്ട് ബസ്സുകളും ഇതുവഴിയാണ് പോകേണ്ടത്. ഇവിടെ തന്നെയാണ് ബസ്സ് സ്റ്റോപ്പും ഓട്ടോ പാർക്കിംഗും.
ഈ ഭാഗത്താണ് ആശുപത്രി അധികൃതരുടെ ഒത്താശയോടെ പാർക്കിംഗ് തുടരുന്നത്.
പ്രശ്നം പല ഘട്ടത്തിലും പൊലീസിൽ അറിയിച്ചിട്ടും പന്തീരങ്കാവ് പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വിഷയത്തിൽ പൊലീസ് നടപടി അവശ്യപ്പെട്ട് ഉന്നത പൊലീസ് അധികാരിക്ക് പരാതി നൽകുമെന്ന്
ലീഗൽ ലിറ്ററസി മിഷൻ സെക്രട്ടറി കെ.പി.അബ്ദുൾ ലത്തീഫ് നാട്ടുവാർത്തയോട് പറഞ്ഞു.

Post a Comment