പാലാഴി
30 ഒക്ടോബർ 2025
ക്ലാസ്സ് മുറികളും പ്രവേശന കവാടവും ഉത്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലാസ് മുറികളും പ്രവേശന കവാടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉത്ഘാടനം ചെയ്തു.
ക്ലാസ് മുറികൾക്ക് 50 ലക്ഷവും പ്രവേശന കവാടത്തിന് 20 ലക്ഷവുമാണ് ചിലവ്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ അധ്യക്ഷനായി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ റഹ്മത്ത് പി, ഹെഡ്മിസ്ട്രസ്സ് ബീന.എസ്, പി ടി എ പ്രസിഡൻ്റ് ഷൈജു കെ.ടി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ