പെരുമണ്ണ
26 ഒക്ടോബർ 2025
പെരുമണ്ണ പാറമ്മലിൽ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.
പാറമ്മൽ പെരിങ്ങാട്ടുപറമ്പിൽ ഇസ്മായിലിന്റെ വീട്ടിലേക്ക് ശനിയാഴ്ച അർദ്ധരാത്രിയിൽ എത്തിയ സംഘം ഇസ്മായിലിന്റെ മകൻ ഷാഹിദ് അഫ്രീദിയെ അക്രമിക്കുകയായിരുന്നു.
കുന്ദമംഗലം പെരിങ്ങളം സ്വദേശിയായ സലീമിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് വീട്ടുകാരെ വിളിച്ചുണർത്തി പ്രകോപനം സൃഷ്ടിച്ച് സലീം ഷാഹിദ് അഫ്രിദയെ ആക്രമിച്ചത്.
മുർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള അക്രമണം കൈകൊണ്ട് തടഞ്ഞതോടെ ആണ് കയ്യിൽ ആഴത്തിലുള്ള മുറിവേറ്റത്. തടയാൻ ശ്രമിച്ച ഷാഹിദ് അഫ്രീദിയുടെ ഉമ്മയ്ക്കും15 വയസ്സുള്ള സഹോദരനും പരിക്കു പറ്റിയിട്ടുണ്ട്. ഷാഹിദ് അഫ്രീദി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷാഹിദ് അഫ്രീക്ക് ഒരു യുവതിയുമായുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ് അക്രമണം എന്നാണ് പുറത്തു വരുന്ന വിവരം.
സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ