Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
12 ഒക്ടോബർ 2025

ഒളവണ്ണ ഇനി അതിദാരിദ്ര്യമുക്ത  പഞ്ചായത്ത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്തമെന്ന പ്രഖ്യാപനവും പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ സംഗമവും  നാല് വീടുകളുടെ താക്കോൽദാനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള  പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും  ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇതിന് മികച്ച മാതൃകയാണെന്നും പഞ്ചായത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും പറഞ്ഞ മന്ത്രി
സംസ്ഥാനത്ത് പട്ടിണി കിടക്കുന്നവർ ഉണ്ടാവരുത് എന്നതാണ് സർക്കാർ നയമെന്നും കൂട്ടിച്ചേർത്തു.
ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ 116  കുടുംബങ്ങളെയാണ് അതി ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കിയത്. റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, തിരിച്ചറിയിൽ കാർഡ്, ഭിന്നശേഷി കാർഡ് തുടങ്ങിയ രേഖകളും ലഭ്യമാക്കി. ലൈഫ് ഭവന പദ്ധതി വഴി 20 പേർക്കാണ് വീട് നൽകിയത്.
ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. അഡ്വ.പി ടി എ റഹീം എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഷെരീഫ, വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത്, വിഇഒ സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ
പേഴ്സൺമാരായ എം സിന്ധു, പി മിനി, പി ബാബുരാജൻ, വാർഡ് മെമ്പർ ധനേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment