12 ഒക്ടോബർ 2025
മാത്തറ 23-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം മാത്തറയിൽ വെച്ചു നടന്നു.
കുടുംബസംഗമം കെ.പി.സി.സി.ഗാന്ധി ദർശൻ സമിതി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് സലീം പുളിക്കൽ മുക്കത്ത് ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് നിഷാദ്മണങ്ങാട്ട് മുഖ്യാഥിതിയായിരുന്നു. വാർഡ് പ്രസിഡണ്ട് വി. പുഷ്പ്പാക്ഷൻ അദ്ധ്യക്ഷനായി.
വാർഡിലെ സീനിയർ കോൺഗ്രസ്സ് പ്രവർത്തകരായ ശ്രീ. ഹുസ്സൻ കുട്ടി ഹാജി, ശ്രീ. ബാലകൃഷ്ണൻ നായർ, ശ്രീ.ഏ.പി. ബാലകൃഷ്ണൻ, ശ്രീ. ബാലൻ, ശ്രീ. പുരുഷോത്തമൻ ഇളയിടത്ത്, ശ്രീ.വിജി ജനാർദ്ദനൻ, ശ്രീ.ഗംഗാധര കുറുപ്പ് എന്നിവരെ ആദരിച്ചു.
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജന:സെക്രട്ടറിമാരായ റെനിൽകുമാർ മണ്ണൊടി, അർഷൽ നാണിയാട്ട്, ഉണ്ണികൃഷ്ണൻ ഈങ്ങമണ്ണ, രാഗേഷ് ഒളവണ്ണ, വാർഡ് സെക്രട്ടറി ദിലീപ് മാത്തറ, ചന്ദ്രൻ പയനിങ്ങൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ