Header Ads Widget

Responsive Advertisement
കോഴിക്കോട്
11 ഒക്ടോബർ 2025

കോഴിക്കോട്ട് ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
ലൈഫ് ബ്രിജ് സൂയിസൈഡ് പ്രിവൻഷൻ സെൻ്റർ, ഐഎംഎ ബ്രാഞ്ച്, എഎംഎ കേരള സ്‌റ്റേറ്റ്‌ കമ്മിറ്റി ഫോർ ഇമോഷനൽ ഹെൽത്ത് ആൻഡ് സൂയിസൈഡ് പ്രിവൻഷൻ, ചേതന- സെൻ്റർ ഫോർ ന്യൂറോ സൈക്യാട്രി എന്നിവർ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണം നടൻ ദേവൻ ഉദ്ഘാടനം ചെയ്തു.
ഡോ. എം.ജി.വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. പി.എൻ.സുരേഷ് കുമാർ, സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജിലി, കൗൺസിലർ കെ.സി.ശോഭിത, ഐഎംഎ പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ്, വൈസ് ചെയർമാൻ ഡോ. എ. കെ.അബ്ദുൽ ഖാദർ, ഡയറ ക്‌ടർ പി.എ.ഹമീദ്, ചേതന അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ കെ.സി.ഹരിഹരൻ എന്നിവർ സംസാരിച്ചു.
 കെ.വിശ്വനാഥ പുലവറുടെ നേതൃത്വത്തിലുള്ള തോൽപാവക്കൂത്ത് സംഘം പാവനാടകം അവതരിപ്പിച്ചു.

Post a Comment