പെരുമണ്ണ
26 ഒക്ടോബർ 2025
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകൾ പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. പാറക്കണ്ടം ഇട്ട്യാലിക്കുന്ന് റോഡ്, പാലത്തിൽ കക്കിൽപാടം റോഡ് എന്നിവയാണ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് നവീകരിച്ചത്.
പാറക്കണ്ടം ഇട്ട്യാലിക്കുന്ന് റോഡിന് എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും പാലത്തിൽ കക്കിൽപാടം റോഡിന് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 8.33 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, സ്ഥിരം സമിതി അധ്യക്ഷൻ എം.എ പ്രതീഷ്, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി കബീർ, ഇ.കെ. സുബ്രഹ്മണ്യൻ, പി.ടി.എ സലാം, ഐ കുഞ്ഞുമുഹമ്മദ്, കെ.എം ഷാഹുൽ ഹമീദ്, ഇ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ