പന്തീരങ്കാവ്
25 ഒക്ടോബർ 2025
ദേശീയപാത 66 ൽ പന്തീരങ്കാവ് കൂടത്തും പാറയിലെ ടോൾ പ്ലാസക്ക് സമീപം വീണ്ടും ലോറി മറിഞ്ഞു. ഇന്ന്
പുലർച്ചെ 3:00 മണിയോടെയാണ് വാഴക്കുലയുമായി വന്ന മിനിലോറി മറിഞ്ഞത്.
പന്തീരങ്കാവ് ഭാഗത്ത് നിന്നും
കോഴിക്കോട് ഭാഗത്തേക്കു പോവുന്ന ലോറി റോഡിന് കുറുകെ വെച്ചിരുന്ന കോൺക്രീറ്റ് മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. മൂന്ന് വരികളിലായി എത്തുന്ന വാഹനങ്ങളെ ഒറ്റ വരിയിലേക്ക് ക്രമീകരിക്കുന്നതിനാണ്
റോഡിന് കുറുകെ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇടിയുടെ ആഘാതത്തിൽ വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു.
രണ്ട് ടോൾ പ്ലാസകളിലും അഞ്ച് വീതം ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒറ്റ ട്രാക്കിലൂടെ മാത്രമാണ് വാഹനങ്ങളുടെ യാത അനുവദിക്കുന്നത്. ഇത് പലപ്പോഴും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. പ്രവർത്തി പൂർത്തിയായ രണ്ട് ട്രാക്കുകളെങ്കിലും തുറക്കണമെന്നും റോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്യണമെന്നും ഉള്ള ആവശ്യം ഉയർന്നു.
ടോൾ പ്ലാസകളുടെ ഇരുഭാഗങ്ങളിലും വലിയ വാഹനങ്ങൾ നിർത്തിയിടുന്നതും അപകട ഭീതി ഉയർത്തുന്നുണ്ട്. നിർമ്മാണം പൂർത്തിയായ ടോൾ പ്ലാസകളിൽ ഒന്നിൽ മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവ് കാഴ്ച്ചയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ