പന്തീരങ്കാവ്
3 ഒക്ടോബർ 2025
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് ഉയർത്തിയതോടെ വീട്ടിലേക്ക് വാഹനം കൊണ്ടുവരാൻ കഴിയാതെ പ്രദേശവാസികൾ. ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്ന പന്തീരങ്കാവ് യു പി സ്കൂൾ റോഡാണ് 35 ലക്ഷം രൂപ ചിലവിൽ നവീകരിച്ചത്.
എന്നാൽ മഴ വെള്ളം ഒഴിഞ്ഞു പോകാൻ എന്ന പേരിൽ റോഡിൻ്റെ അരിക് ഭാഗം ചിലയിടങ്ങൾ കോൺക്രീറ്റ് ചെയ്തിട്ടില്ല. ഇതാണ് ഇപ്പോൾ പ്രദേശത്തുകാർക്കും യാത്രക്കാർക്കും വിനയായത്.
എതാണ്ട് ഒരടിയോളം ഉയരമുള്ള റോഡിലേക്ക് സമീപവാസികൾക്ക് വാഹനങ്ങൾ ഇറക്കാനോ കയറ്റാനോ കഴിയുന്നില്ല.
പ്രവർത്തി പൂർത്തികരിച്ചെന്നും ഇനി ഒന്നും ചെയ്യില്ല എന്നും കരാറുകാരൻ പറഞ്ഞയായും വീട്ടുകാർ പറഞ്ഞു.
പലരും സ്വന്തം വാഹനങ്ങൾ ഇപ്പോൾ മറ്റിടങ്ങളിൽ കൊണ്ട് വച്ചിരിക്കുകയാണ്.
റോഡരിക് ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യാതെ ഒഴിച്ചിട്ടത് റോഡിൻ്റെ വീതി കുറയാൻ കാരണമായി എന്നുമാത്രമല്ല അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഈ പ്രദേശം താരതമ്യേന താഴ്ന്ന ഭാഗമായതിനാൽ റോഡിൽ മാത്രമല്ല വീട്ടുമുറ്റങ്ങളിലും വെള്ളക്കെട്ട് പതിവായിരുന്നു. പന്തീരങ്കാവ് അങ്ങാടിയിൽ നിന്നും എയുപി സ്കൂളിന് മുന്നിലൂടെ ബൈപ്പാസിലേക്ക് എത്താവുന്ന എളുപ്പ മാർഗമായതിനാൽ നൂറ് കണക്കിന് വാഹനങ്ങളും ഇതുവഴി ആണ് പോകുന്നത്. ചില ഭാഗങ്ങളിൽ ആറിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്തും ചിലയിടങ്ങളിൽ ഇൻ്റർലോക്ക് വിരിച്ചുമാണ് റോഡ് ഉയർത്തിയത്.
റോഡിൻ്റെ അരിക് മുട്ടിച്ച് കോൺക്രീറ്റ് ചെയ്യാതെ വെള്ളം ഒഴുകി പോകാൻ നിർമ്മിച്ച ചാൽ വഴി വെള്ളം റോഡിനു കുറുകെ മറുവശത്തേക്ക് ഒഴുകുവാൻ ഒരിടത്ത് താഴ്ച്ചയും ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഈ ചാൽ ദേശീയ പാതയുടെ ഡ്രൈനജിലേക്ക് താൽക്കാലികമായി ബന്ധിപ്പിച്ച നിലയിലാണ്. മഴ കനക്കുമ്പോൾ ഡ്രൈനജിൽ നിന്നും വെള്ളം റോഡിലേക്ക് വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
എന്തായാലും റോഡ് ഉയർത്തുക വഴി "ഡ്രൈനജ്" നിർമ്മിച്ച നമ്മുടെ ഉദ്യോഗസ്ഥർ പുലികളാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ