മാത്തറ
21 ഒക്ടോബർ 2025
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടവും ഒളവണ്ണ ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ്സും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടത്തില്‍ ഒരു പരിശോധനാ മുറി, ഫാര്‍മസി, ടോയ്‌ലറ്റ്, വിശ്രമ ഹാള്‍, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ്, സ്റ്റോർ റൂം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കെ. സ്മാർട്ട് വഴി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങൾ ഡിജിറ്റലാക്കി പൊതുജനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
മാത്തറ ഇ.എം.എസ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. പി ടി എ റഹീം എംഎല്‍എ ചടങ്ങിൽ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ശരീഫ, ഡിഎംഒ ഡോ. അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, സ്ഥിരംസമിതി അധ്യക്ഷരായ പി മിനി, പി ബാബുരാജന്‍, എം സിന്ധു, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ കെ ജയപ്രകാശന്‍, അംഗങ്ങളായ കെ തങ്കമണി, കെ ബൈജു, ബാബു പറശ്ശേരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ