പന്തീരാങ്കാവ്
06 സപ്തംബർ 2025
ഡിജിറ്റൽ കാലഘട്ടത്തിൽ രക്ഷിതാക്കൾക്ക് നൂതന സാങ്കേതിക വിദ്യയുമായി കൈകോർക്കാനുള്ള പദ്ധതി ഒരുക്കി പന്തീരാങ്കാവ് ഹൈസ്കൂൾ.
രക്ഷകർത്താക്കൾക്ക് “പാരന്റ് GPT” എന്ന പേരിൽ നവീനമായ ഐടി പരിശീലന പരിപാടിയാണ് സ്കൂളിൽ നൽകുന്നത്. രക്ഷിതാക്കളിൽ ഐടി പരിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാസത്തിൽ രണ്ട് പരിശീലന ക്ലാസ്സുകളാണ് സംഘടിപ്പിക്കുക.
ബേസിക് കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മൊബൈൽ ഫോൺ ഉപയോഗം എന്നീ വിഷയങ്ങളിലാണ് പരിശീലനം.
ഇന്ന് രാവിലെ സ്കൂളിൽ നടന്ന ആദ്യ പരിശീലന ക്ലാസ് 29 കേരള ബറ്റാലിയൻ എൻ.സി.സി.യുടെ ആർമി ഉദ്യോഗസ്ഥൻ ഹവിൽദാർ കുൻവാർ സിങ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ കെ.പി. മനോജ് കുമാർ, അമുത കെ.ആർ, സി. ബാബുരാജൻ, എം. ദിൽജോ, അസോസിയേറ്റ് NCC ഓഫീസർ പി.എ. മുഹമ്മദ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
പരിശീലനത്തിന് ഭവൻസ് രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർത്ഥികളായ നന്ദന ടി.എസ്, അഞ്ജലി എസ്.എസ്, കൃഷ്ണപ്രിയ എം, ആര്യ കെ എന്നിവർ നേതൃത്വം നൽകി.
പാരന്റ് GPT പരിശീലനം വഴി രക്ഷിതാക്കളെ പുതിയ ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാൻ
പ്രാപ്തരാക്കുകയാണ് ലഷ്യമെന്ന്
സ്കൂൾ അധികൃതർ നാട്ടുവാർത്തയോട് പാഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ