Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
10 നവംബർ 2025

പന്തീരങ്കാവ് പി വി എസ് കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ  സ്റ്റാർട്ട്അപ്പ് ക്ലബിന് തുടക്കമായി.
എൽ ഇ ഡി ബൾബ് നിർമ്മാണത്തിലാണ് സ്റ്റാർട്ടപ്പിൻ്റെ തുടക്കം. കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എസ്.ഇ ബി പന്തീരങ്കാവ് അസി.എഞ്ചിനീയർ കെ.അജ്മൽ സ്റ്റാർട്ടപ്പ് ക്ലബ്ബ് ഉത്ഘാടനം ചെയ്തു. എൽ ഇ ഡി ലോഗോ പ്രകാശനം പന്തീരങ്കാവ് എജുക്കേഷൻ സൊസൈറ്റി ട്രസ്റ്റി പി വി നിധീഷ് നിർവ്വഹിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രൊഫ.ക്യാപ്റ്റൻ പി.സി ദേവരാജ് അദ്യക്ഷനായ ചടങ്ങിൽ ഐ ഇ ഡി സി കോഡിനേറ്റർ കെ.അമ്പിളി, അലി ഹർഷാൽ, സ്റ്റാർട്ടപ്പ് കോഡിനേറ്റർ മാളവിക ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
50 കുട്ടികളാണ് സ്റ്റാർട്ടപ്പിൻ്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നേടുന്നത്. തൃശ്ശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളജിൽ നിന്നെത്തിയ പി വി ലിവിൻ പരിശീലനത്തിന് നേതൃത്വം നൽകി.
വ്യാവസായിക അടിസ്ഥാനത്തിൽ എൽ ഇ ഡി ബൾബുകൾ നിർമ്മിച്ച് കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കുകയാണ് സ്റ്റാർട്ടപ്പിൻ്റെ ലക്ഷ്യമെന്ന് കോളജ് പ്രിൻസിപ്പാൾ പറഞ്ഞു.

Post a Comment