Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
11 നവംബർ 2025

പന്തീരാങ്കാവിന് സമീപം കൂടത്തും പാറയിലെ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ
10 കിലോയിലേറെ കഞ്ചാവ് പിടികൂടി.

                      (ഷാജി.സി.കെ)
                (കെ.അബ്ദുൾ കരീം)
 ഓട്ടോറിക്ഷയിൽ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന, നിരവധി മോഷണ കേസുകളിലെ പ്രതികളായ കണ്ണാടിക്കൽ സി.കെ.ഷാജി (45), 
കെ.അബ്ദുൾ കരീം (52) വാഴക്കാട്
എന്നിവരെ കണ്ടതോടെ ഓട്ടോറിക്ഷ വിശദമായി പരിശോധിച്ചപ്പോഴാണ് 5 പൊതികളിലാക്കി സൂക്ഷിച്ച 10 കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് രാമനാട്ടുകര ഭാഗത്ത് നിന്നും ഓട്ടോ വിളിച്ച്  കോഴിക്കോട്ടേക്ക്  കൊണ്ടുവരവേയാണ് ഇരുവരും പിടിയിലായത്. 
ഡാൻസാഫിൻ്റെ നേതൃത്വത്തിൽ ആയിരുന്നു  ടോൾ പ്ലാസയിലെ വാഹന പരിശോധന.
ഡാൻസാഫിന്റെയും പന്തീരാങ്കാവ് പോലീസിന്റെയും നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment