Header Ads Widget

Responsive Advertisement
പിന്തീരങ്കാവ്
13 നവംബർ 2025

പന്തിരങ്കാവിൽ ഹോട്ടലിൽ തീപിടുത്തം. പന്തീരങ്കാവ് ഗോൾഡൻ ബേക്ക് ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്.പന്തീരങ്കാവിൽ ദേശീയ പാതയിൽ സർവ്വീസ് റോഡരികിൽ പ്രവർത്തിക്കുന്ന ഹോട്ടലിൻ്റെ അടുക്കളയിൽ പാചകവാതക സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്.
അടക്കളയിൽ തീ പടർന്നതോട ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും പുറത്തേക്ക് ഓടിമാറി.  അടുക്കളയിൽ ഉണ്ടായിരുന്ന മറ്റ് സിലിണ്ടറുകൾ ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. രാവിലെ 9.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. 
മീഞ്ചന്ത ഫയർസ്റ്റേഷൻ അസിസ്റ്റൻറ് ഓഫീസർ എം ഗണേശൻ്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ല.

Post a Comment