ഒളവണ്ണ
13 നവംബർ 2025
അങ്കണവാടി കുട്ടികൾക്ക് ദുരിതം.
ഒളവണ്ണ പഞ്ചായത്തിലെ ഒളവണ്ണ ചുങ്കം വാർഡിൽ ഇയ്യാലി കുന്ന് അങ്കണവാടിയാണ് മാലിന്യത്തിന് നടുവിൽ പ്രവർത്തിക്കന്നത്. അങ്കണവാടി കെട്ടിടത്തിൻ്റെ ഇരുവശങ്ങളിലെയും തുറന്നിട്ട ഓടയിൽദുർഗന്ധം വമിക്കുന്ന മലിനജലം കെട്ടി കിടക്കുകയാണ്. നിരവധി വ്യാസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇടമായതിനാൽ മറ്റ് കെമിക്കുകളുടെ ഗന്ധവും സാഹചര്യം ഗുരുതരമാക്കുന്നു.
നിലവിൽ 22 കുട്ടികളാണ് അങ്കണവാടിയിൽ ഉള്ളത്. കെട്ടിടത്തിന് സമീപത്ത് ടാങ്കിന് വേണ്ടി നിർമ്മിച്ച കുഴി മാലിന്യം നിറഞ്ഞ് കിടക്കകയാണ്.
അങ്കണവാടിയിലേക്ക് ഉള്ള വഴി പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്.
35 വർഷങ്ങളായി ഈ ഭാഗത്ത് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിൽ അങ്കണവാടി സ്ഥാപിച്ചത് 22 വർഷം മുമ്പാണ്. ശങ്കമായ മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നതും സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ പറഞ്ഞു.
ഇത്രയേറെ പ്രയാസങ്ങൾ നിലനിൽക്കെ
അങ്കണവാടി കെട്ടിടത്തിനു മുകളിൽ പുതിയ ഹോളിൻ്റെ നിർമ്മാണവും അധികൃതർ തുടങ്ങിയിട്ടുണ്ട്.
വ്യവസായ മേഘലയിൽ നിന്നും അങ്കണവാടി മാറ്റി സ്ഥാപിച്ച് കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന ആവശ്യം ആണ് ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ