പന്തീരങ്കാവ്
14 നവംബർ 2025
ചികിത്സാ സഹായമെത്തിക്കാൻ പന്തീരങ്കാവ് മിനി ബസ്സ് കൂട്ടായ്മ വീണ്ടും കാരുണ്യ യാത്ര നടത്തുന്നു.
നവംബർ 15ന് ശനിയാഴ്ച രാമനാട്ടുകര പന്തീരങ്കാവ് മെഡിക്കൽ കോളേജ്. കുന്നമംഗലം മാവൂർ എന്നീ ഭാഗങ്ങളിലേക്ക് ഒടുന്ന മിനി ബസ്സുകളെല്ലാം കാരുണ്യയാത്രയുടെ
ഭാഗമാവും. യാത്രക്കാർക്കും അധികതുക നൽകി ചികിത്സാ ധന സമാഹരണ യജ്ഞത്തിൽ പങ്കാളികളാകാം.
പെരുമണ്ണ സ്വദേശിയായ 52 കാരനെ ക്യാൻസർ പിടികൂടിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ആറംഗ കുടുംബം. ഈ സാഹചര്യത്തിലാണ് ചികിത്സാ സഹായധനം സമാഹരിക്കാൻ മിനി ബസ് കൂട്ടായ്മ വീണ്ടും കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്. ഇതിനോടകം
നിരവധി പേർക്കായി മൊത്തം ഒരു കോടി ഉരുപത് ലക്ഷം രൂപയോളം സഹായമെത്തിച്ചിട്ടുണ്ട് മിനി ബസ്സ് കൂട്ടായ്മ.
കാരുണ്യ യാത്രയുമായി എല്ലാവരും സഹകരിക്കണമെന്ന് മിനി ബസ് കൂട്ടായ്മ, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പന്തീരങ്കാവ് മേഖല അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ