Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
22 നവംബർ 2025
റോഡരികിലെ അനധികൃത കച്ചവടം ഗതാഗതകുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. വെള്ളിയാഴ്ച വൈകീട്ട് കൈമ്പാലത്തിനും പന്തീരങ്കാവിനും ഇടയിൽ മരം സ്റ്റോപ്പിന് സമീപം ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കെയർലാൻറ് ആശുപത്രിക്ക് മുൻവശത്ത് മീൻ കച്ചവടം നടക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. മീൻ കണ്ട ഉടൻ വാഹനം റോഡിൽ തന്നെ നിർത്തിയതോടെ  പിറകിൽ എത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റ യാത്രക്കാരനെ സമീപത്തെ ആശുപത്രിൽ എത്തിച്ച് പിന്നീട് മെഡിക്കൽ കൊളേജിലേക്ക് മാറ്റുകയായിരുന്നു.
ഈ ഭാഗത്ത് രാവിലെ മുതൽ വാഹനങ്ങളിൽ മീൻ എത്തിച്ചുള്ള വിൽപ്പന സജീവമാണ്. മീൻ പെട്ടികളിലാക്കി റോഡിൽ വച്ചാണ് കച്ചവടം. 
വാങ്ങാൻ എത്തുന്നവർ വാഹനങ്ങൾ റോഡിൽ തന്നെ നിർത്തും. കാറിൽ എത്തുന്നവരും കാറിലിരുന്നാണ്
വിലപേശലും വാങ്ങലും. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനു മാത്രമല്ല മറ്റ് യാത്രക്കാരുമായി ഉള്ള തർക്കങ്ങൾക്കും ഇടയാക്കുന്നു.
.
കുന്നത്തു പാലം മുതൽ പഞ്ചായത്തിൻ്റെ അതിർത്തിയായ പന്നീർകുളം വരെയും റോഡരികിൽ  അനധികൃത കച്ചവടം തകൃതിയാണ്. ഇത്തരക്കാർക്കെതിരെ
അധികാരികൾക്ക് ഒന്നും ചെയ്യാനായില്ല.
ഇവരെയെല്ലാം നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി തുടങ്ങിയെങ്കിലും
മുട്ടുമടക്കേണ്ടി വന്നു എന്ന് പറയാതെ വയ്യ.
എന്തായാലും അപകടത്തെ തുടർന്ന് ജനരോഷം ഉയർന്നതോടെ ശനിയാഴ്ച്ച
ഇവിടെ കച്ചവടം ഉണ്ടായില്ല. 
ഇനിയും റോസ് കയ്യേറിയുള്ള കച്ചവടം തുടർന്നാൽ സിറ്റി പൊലീസ് കമ്മീഷണർക്ക്  പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തുകാർ.

Post a Comment