കോഴിക്കോട്
25 നവംബർ 2025
കോഴിക്കോട് കലക്ടറേറ്റിന് മുൻപിൽ തെരുവുനായകളുടെ കൂട്ടമായുള്ള ആക്രമണത്തിൽ സ്കൂട്ടറിൽ നിന്ന് വീണ് യാത്രക്കാരന് പരിക്ക്.
കോഴിക്കോട് സിവിൽ സ്റ്റേഷൻ കോട്ടൂളി റോഡ് നസീബ് ഹൗസിൽ കെ പി അബ്ദുൽ ജലീൽ (62)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച അർധരാത്രിയാണ് തെരുവുനായക്കൂട്ടം ഇയാൾക്ക് നേരെ ആക്രമണം നടത്തിയത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മടങ്ങുന്ന വഴി സിവിൽ സ്റ്റേഷനു മുൻപിലെത്തിയപ്പോൾ പെട്ടെന്ന് ഈ ഭാഗത്ത് തമ്പടിച്ചിരുന്ന നായക്കൂട്ടം
അബ്ദുൽ ജലീലിന് നേരെ ചാടി വീഴുകയായിരുന്നു.
നായക്കൂട്ടം പാഞ്ഞെടുത്തതോടെ അബ്ദുൽ ജലീൽ സ്കൂട്ടറിൻ്റെ വേഗത കൂട്ടി ഓടിച്ചു പോയി.എന്നാൽ സിവിൽ സ്റ്റേഷനു സമീപത്തു നിന്നും നൂറ് മീറ്ററോളം ദൂരം സ്കൂട്ടറിനെ പിന്തുടർന്ന നായക്കൂട്ടം അബ്ദുൽ ജലീലിന് മേലേക്ക് ചാടി വീഴുകയായിരുന്നു.
ഇതോടെ നിയന്ത്രണം തെറ്റിയ സ്കൂട്ടറിൽ നിന്നും അബ്ദുൽ ജലീൽ മറിഞ്ഞുവീണു. സ്കൂട്ടർ അബ്ദുൽ ജലീലിന്റെ ദേഹത്തേക്കാണ് മറിഞ്ഞത്.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടുകാരനായ വടക്കേൽ ബിജുവും കുടുംബവും എത്തിയതോടെ നായക്കൂട്ടം പിൻമാറി.
തുടർന്ന് പരിക്കേറ്റ ജലീലിനെ
ആശുപത്രിയിൽ എത്തിച്ചു.
അബ്ദുൽ ജലീലിന് വലതു കൈക്കും മുതുകിനും സാരമായ പരിക്കുണ്ട്.
സിവിൽ സ്റ്റേഷന്റെ പരിസരപ്രദേശങ്ങൾ തെരുവുനായക്കളുടെ താവളമാണെന്നും
യാത്രക്കാക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്തെ തെരുവുനായ ശല്യം
അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി കെ യു ബിനി നാട്ടു വാർത്തയോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ