ഒളവണ്ണ
26 നവംബർ 2025
ബന്ധുക്കൾ കയ്യൊഴിഞ്ഞ ജാനകിക്ക് അന്ത്യയാത്രയൊരുക്കി സിപിഐഎം.
ഒളവണ്ണയിലെ എൺപത്തിമൂന്നു
കാരിയായ തെക്കയിൽ ജാനകിയുടെ മൃതദേഹമാണ് ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് സിപിഐഎം ചാത്തോത്തറ ബ്രാഞ്ച് കമ്മിറ്റി ഏറ്റെടുത്ത് സംസ്കരിച്ചത്.
ജീവിതത്തിൽ ഒറ്റക്കായിപ്പോയ ഇവർക്ക് കെടിനാട്ട് മുക്കിന് സമീപം ചാത്തോതറയിൽ 2010-15 പദ്ധതിയിൽ സർക്കാർ ലൈഫ് പദ്ധതിയിലൂടെ വീട് അനുവദിച്ചിരുന്നു. വാർദ്ധക്യത്തിലും
ബന്ധുക്കൾ ആരും തന്നെ പരിചരിക്കാൻ എത്താത്തതിനാൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നാലുമാസം മുമ്പ് ദേവകിയെ വെള്ളിമാടുകുന്നിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു.
പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ
ബന്ധുക്കൾ ആരും തയ്യാറായില്ല.
തുടർന്നാണ് സിപിഐഎം ചാത്തോത്തറ ബ്രാഞ്ച് കമ്മിറ്റി മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത്.
ഇന്നലെ വൈകീട്ട് 6 മണിയോടെ
സിപിഐഎം ചാത്തോത്തറ ബ്രാഞ്ച്കമ്മറ്റി ഓഫീസിൽ
പൊതുദർശനത്തിന് വെച്ചശേഷം പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്തിമോപചാരങ്ങൾ അർപ്പിച്ചാണ്
ജാനകിയുടെ മൃതദേഹം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പൊതു ശ്മശാനത്തിൽ
സംസ്കരിച്ചത്.
മൃതദേഹം ഏറ്റെടുക്കുവാൻ പോലും തയ്യാറാകാത്ത ബന്ധുക്കളുടെ പ്രവർത്തി മനുഷ്യത്വമില്ലാത്തതെന്ന്
സി പി ഐ എം പ്രവർത്തകർ പറഞ്ഞു.
ജാനകിക്ക് സർക്കാർ അനുവദിച്ച് വീട് ബന്ധുക്കളിൽ നിന്നും തിരിച്ചുപിടിക്കാൻ കലക്ടറെ സമീപിക്കുമെന്നും
സിപിഐഎം പന്തീരങ്കാവ് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി ജി വിനീഷ് നാട്ടുവാർത്തയോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ