Header Ads Widget

Responsive Advertisement
ഒളവണ്ണ
29 നവംബർ 2025

ഭൂമി തരം മാറ്റുന്നതിന് 16 ലക്ഷം രൂപ ആവശ്യപ്പെട്ട കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ(42) ആണ് വിജലൻസിൻ്റെ പിടിയിലായത്.
ഒളവണ്ണ വില്ലേജിൽ പെടുന്ന ഭൂമി തരം മാറ്റലിന് സെൻ്റിന് 10000 രൂപ വച്ച് 1 ഏക്കർ 61 സെൻ്റിന് 16 ലക്ഷമാണ് ആവശ്യപ്പെട്ടത്. 8 ലക്ഷം രൂപ തന്നാൽ നികുതി അടക്കാൻ സൗകര്യം ഒരുക്കാമെന്നും ഉടമയോട് പറഞ്ഞു.  ഈ വിവരം കോഴിക്കോട് ചേവരമ്പലം സ്വദേശിയായ ഭൂ ഉടമ വിജിലൻസിനെ അറിയിച്ചു. തുടർന്ന് ആദ്യത്തെ ഘഡുവായി 50000 രൂപ വെള്ളിമാട് കുന്നിൽ വച്ച് കൈമാറുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പി ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
കോതമംഗലം സ്വദേശിയായ ഇദ്ദേഹം എറണാകുളത്ത് പ്രവർത്തിക്കോമ്പാഴും
കൈക്കൂലി വാങ്ങുന്നതായി വന്ന റിപ്പോർട്ടിനെ തുടർന്ന് വിജിലൻസ് ഇയാളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഒളവണ്ണയിൽ ചാർജ് എടുത്തതു മുതൽ നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. വില്ലേജ് ഓഫീസിൽ മുമ്പ് താൽകാലിക ജീവനക്കാരിയായി പ്രവർത്തിച്ച യുവതിയെ തരം മാറ്റ അപേക്ഷകളിൽ സ്ഥലം സന്ദർശിക്കാൻ അയക്കുകയും യുവതി വഴി കൈക്കൂലി വാങ്ങുന്നതായും പരാതി ഉയർന്നിരുന്നു.
വില്ലേജ് ഓഫീസർ കയ്യോടെ പിടിക്കപ്പെട്ടത് ഒളവണ്ണ വില്ലേജ് ഓഫീസിൽ തുടരുന്ന അഴിമതിയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ഇതോടെ ഒളവണ്ണ പഞ്ചായത്തിൽ സമീപകാലത്ത് നടന്ന തരം മാറ്റ നടപടികളിലെല്ലാം അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Post a Comment