കോഴിക്കോട് :
13 നവംബർ 2025
സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ
യാത്രക്കാരിക്കും പരിക്ക്.
കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്താണ് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.
കോഴിക്കോട് നിന്നും മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന കടുപ്പയിൽ എന്ന പേരുള്ള സ്വകാര്യ
ബസ് ജീവനക്കാരും,
കോഴിക്കോട് നിന്ന് ചേവരമ്പലം വഴിമെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന
മനീർഷ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നേരത്തെ കോഴിക്കോട്
സിവിൽ സ്റ്റേഷൻ ബസ്റ്റോപ്പിൽ വച്ച് സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാർ വാക്കേറ്റം നടത്തിയിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് സംഘട്ടനം
രണ്ടാം ഗേറ്റിനു സമീപംവെച്ച്
കടുപ്പയിൽ ബസ് മനീർഷാ ബസിനെ ബ്ലോക്ക് ചെയ്ത ശേഷം ഡ്രൈവർ
പുറത്തിറങ്ങി കല്ലുപയോഗിച്ച്
മനിർഷ ബസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു.ഈ സമയം ബസിന്റെ മുൻവശത്ത് ഇരുന്ന യാത്രക്കായിരിക്കും ഡ്രൈവർക്കും
ആണ് ഗ്ലാസ് തെറിച്ച് പരിക്കേറ്റത്.
ഏറെനേരം റോഡിൽ ബസ്
ജീവനക്കാരുടെ ഏറ്റുമുട്ടൽ തുടർന്നു. പിന്നീട് ടൗൺ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇരു ബസുകളും ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ