Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
13 നവംബർ 2025
രാജീവ് പെരുമൺ പുറ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കഥയും കാര്യവും എന്ന് പേരിട്ട അനുഭവക്കുറിപ്പും സങ്കടൻ എന്ന് പേരിട്ട കവിതാ സമാഹാരവുമാണ് പ്രകാശനം ചെയ്തത്. 
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് ചടങ്ങുകൾ നടന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ.ഇ.എൻ കുഞ്ഞഹമ്മദ് പി ടി എ റഹീം എം എൽ എക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി ഗവാസിനും പുസ്തകങ്ങൾ കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. 
നിറഞ്ഞ സദസ്സിലായിരുന്നു ചടങ്ങുകൾ.
25 വർഷത്തെ തൻ്റെ ജനപ്രതിനിധി എന്ന നിലയിലുള്ള അനുഭവങ്ങളാണ് കഥയും കാര്യവും എന്ന പുസ്തകം പറയുന്നത് എന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ടീയ രംഗത്തെ പ്രവർത്തനത്തിനൊപ്പം  എഴുത്ത് തുടരുമെന്നും വ്യക്തമാക്കി. ജീവിതത്തിൽ സംഭവിക്കുന്നത് എന്ന പുസ്തകമാണ് ആദ്യ രചന. പിന്നീട്
വെയിലത്തുണങ്ങുന്ന കവിതകൾ എന്ന പുസ്തവും പുറത്തിറക്കി.
പുസ്തക പ്രകാശന ചടങ്ങിൽ പുകാസ ജില്ലാ സെക്രട്ടറി ഡോക്ടർ.യു.ഹേമന്ദ് കുമാർ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ഡോക്ടർ രാധാകൃഷ്ണൻ ഇളയിടത്ത് പുസ്തകം പരിചയപ്പെടുത്തി. നിരവധി പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. രാജീവ് പെരുമൺ പുറ രചിച്ച പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

Post a Comment