4 നവംബർ 2025
കൗമാര കലകളുടെ പൊടിപാറും മത്സരങ്ങൾക്കാണ് ഇന്ന് പെരുമണ്ണ വേദിയായത്. കലോൽസവത്തിൻ്റെ
മുന്നാം ദിനത്തിൽ ഒപ്പന, കോൽക്കളി, പണിയനൃത്തം തുടങ്ങിയ മത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് നടന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ്
കുട്ടികൾ കാഴ്ചവെച്ചത്.
മികച്ച സംഘാടനമായതിനാൽ മത്സരങ്ങൾ എല്ലാം സമയക്രമം പാലിച്ചാണ് നടന്നത്.
വിവിധ വേദികളുടെയെല്ലാം നടുവിലായി
ഭക്ഷണപ്പുര ഒരുക്കിയതിനാൽ ഉച്ചഭക്ഷണത്തിനും കാര്യാമായ പ്രയാസം ഉണ്ടായില്ല. ഹെൽപ്പ് ഡസ്കും ഹരിത കർമ്മ സേനയും വിവിധ ഗ്രൂപ്പ് വളണ്ടിയർമാരും പ്രൻസ് പുത്തൂർ മഠത്തിൻ്റെ അംബുലൻസ് സർവ്വീസും ഒപ്പം നാട്ടുകാരും കൈകോർത്തനോടെ
സ്കൂൾ കലോത്സവം കലകളുടെ മാത്രമല്ല പെരുമണ്ണയുടെ ഒരുമ കൂടി
വിളിച്ചോതുന്നതായി.
മത്സര വിജയികൾക്കുള്ള 1000 ത്തോളം ട്രോഫികൾ തയ്യാറായി കഴിഞ്ഞു.
റൂറൽ ഉപജില്ലാ സ്കൂൾ കലോത്സവം
ബുധനാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളന ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ