പാലാഴി
17 നവംബർ 2025
ഇടിമിന്നലിൽ മതിൽ തകർന്നു.
കോഴിക്കോട് പാലാഴി മഹാവിഷ്ണു ക്ഷേത്രകുളത്തിൻ്റെ ചുറ്റുമതിലാണ് ഇന്ന് വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൻ്റെ ആഘാതത്തിൽ തകർന്നത്.കുളത്തിൻ്റെ ചുറ്റുമതിലിൻ്റെ കിഴക്ക് ആൽതറയോടെ ചേർന്ന ഭാഗമാണ് തകർന്ന് കുളത്തിൽ വീണത്. സാധാരണ ക്ഷേത്ര ദർശനെത്തുന്ന നിരവധി വാഹനങ്ങൾ ഇവിടെ നിർത്തിയിടാറുണ്ട്. ശക്തമായ മഴയായതിനാൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മതിലിന് സമീപം നിർത്തിയിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ മതിൽ തകർന്നതോടെ മുന്നോട്ട് നീങ്ങിയെങ്കിലും കുളത്തിൽ വീഴാതെ നിന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ