Header Ads Widget

Responsive Advertisement
വെള്ളിപറമ്പ്
06 നവംബർ 2025

വെള്ളിപ്പറമ്പ് ജനകീയ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ സാഫല്യം എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ 16 മുതൽ 20 വരെയുള്ള വാർഡുകളിലെ മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളിച്ചുള്ള  പരിപാടി നവംബർ 6 ന് വ്യാഴാഴ്ച  വെള്ളിപറമ്പ് ഫസീല കോർണറിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആരംഭിച്ചത്. 
വാർഡ് മെമ്പർ ബിജു ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ  ആലി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ, വാർഡ് മെമ്പർമാരായ സുഹറബി എം കെ, സെയ്ദത്ത് പി, പ്രസീത് കുമാർ എം, സുസ്മിത വിത്താരത്, എംപി സലിം, രേഷ്മ, ജെ പി എച് എൻ ജസ്ന പി  തുടങ്ങിയവർ സംസാരിച്ചു. 
വെള്ളിപറമ്പ് മേഖലയിലെ 5 വാർഡുകളിൽ പെട്ട മുതിർന്ന പൗരന്മാരുടെ കലാപരിപാടികൾക്ക് പുറമെ  ആരോഗ്യ ബോധവൽക്കരണ സ്കിറ്റുകളും പരിപാടിയോടനുബന്ധിച്ച് അവതരിപ്പിച്ചു.  രാത്രി 9 മണി വരെ നീണ്ട പരിപാടിയിൽ പ്രദേശത്തെ വയോജനങ്ങളുടെ മികച്ച പങ്കാളിത്തവും ഉണ്ടായിരുന്നു.

Post a Comment