പയ്യടിമീത്തൽ
09 നവംബർ 2025
വീട്ടുമുറ്റത്ത് നിന്നും കുറുനരിയുടെ കടിയേറ്റ വയോധികൻ ചികിത്സയിൽ.
പയ്യടിമേത്തൽ സ്വദേശി വേട്ടുവർ തൊടി വിശ്വംഭരൻ(65) ഞായറാഴ് രാവിലെ വീടിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ്
കുറുനരി അക്രമിച്ചത്.
വലതു തുടയിലും ഇരു കൈകളിലും കടിയേറ്റിട്ടുണ്ട്. ഏറെ സമയം കുറുനരി യുമായി മൽപിടുത്തം നടത്തിയ വിശ്വംഭരൻ ഒടുവിൽ കുറുനരിയെ കീഴ്പ്പെടുത്തുകയും അല്പ സമയത്തിനുള്ളിൽ കുറുനരി ചാവുകയും ചെയ്തു. സ്ഥലത്ത് ഓടിയെത്തിയ അയൽക്കാർ പിന്നീട് വിശ്വംഭരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ