ഒളവണ്ണ
01 ഡിസംബർ 2025
ഒളവണ്ണ പഞ്ചായത്തിലെ വാർഡ് - 18 കയറ്റിയിൽ മത്സരിക്കുന്ന
എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡിലെ തല വെട്ടിമാറ്റി.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഒളവണ്ണ പഞ്ചായത്തിലേക്ക് കയറ്റി വാർഡിൽ നിന്നും മത്സരിക്കുന്ന സൈഫു കള്ളിക്കുന്നിൻ്റെ പാണ്ഡ്യാഡ്യാല- ത്തൊടിയിൽ സ്ഥാപിച്ച ബോർഡിലെ തലയാണ് വെട്ടിമാറ്റിയത്. എസ്ഡിപിഐ യുടെ പരാതിയിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായി ഒടുമ്പ്ര ഡിവിഷനിൽ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥി റംലത്തിൻ്റെ ബോർഡ് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
മനപ്പൂർവ്വം പ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തിയാണിതെന്നും ഇത് ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ