Header Ads Widget

Responsive Advertisement
കോഴിക്കോട്
04 ഡിസംബർ 2025

സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി കച്ചവടം നടത്തുന്നയാൾ പിടിയിലായി. 
കോഴിക്കോട് , മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ  കണ്ണൂർ  നാറാത്ത് തടത്തിൽ സ്വദേശി, വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡ് എൻ.വി ഹൗസിൽ താമസിക്കുന്ന ടി.മുഹമ്മദ് നൗഫൽ (39) ആണ്  ഡാൻസാഫിൻ്റെയും ഫറോക്ക് പോലീസിൻ്റെയും പരിശോധനയിൽ പിടിയിലായത്.
വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡിൽ സ്കൂട്ടറിൽ ലഹരി മരുന്നുമായി വന്ന് വിൽപനക്ക് നിൽക്കവെ 20.48 ഗ്രാം എംഡി എം എ സഹിതമാണ് ഇയാൾ പിടിയിലായത്.
വാട്സ് ആപ്പിലൂടെ  ബന്ധപ്പെട്ടായിരുന്നു കച്ചടവം. അവശ്യക്കാർ നിൽക്കുന്ന
സ്ഥലങ്ങളിൽ എത്തുകയും അവരെ സ്കൂട്ടറിൽ കയറ്റിയ ശേഷം സഞ്ചരിക്കുന്നതിനിടെ  പണം വാങ്ങി ലഹരി മരുന്ന് കൈമാറുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 
പുതിയ ആളുകൾക്ക് പണം വാങ്ങിയതിന് ശേഷം റോഡരുകിൽ എവിടെ എങ്കിലും വച്ച ലഹരി മരുന്ന് അടങ്ങിയ കവറിൻ്റെ ഫോട്ടോയും , ലൊക്കേഷനും വാട്സ് ആപ്പിൽ അയച്ച് നൽകുകയാണ് പതിവത്രെ. ലഹരി മരുന്ന് കേസിൽ പിടിയിലായവരുമായി ബന്ധപ്പെട്ടിരുന്ന നൗഫൽ രണ്ട് മാസത്തോളമായി ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഫറോക്ക് സ്റ്റേഷനിൽ റോബറി കേസും , കൊണ്ടോട്ടി സ്റ്റേഷനിൽ എൻ.ഡി.പി. എസ് കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.  രാമാനാട്ടുകര കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘങ്ങളുടെ കൂടുതൽ സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ കെ.അബ്ദുറഹ്മാൻ, എ.എസ് ഐ അനീഷ് മൂസ്സേൻവീട്. പി.കെ സരുൺ കുമാർ, എം ഷിനോജ്, ടി.കെ തൗഫീക്ക്, 
പി അഭിജിത്ത്, ഇ.വി അതുൽ, ഫറോക്ക് സ്റ്റേഷനിലെ എസ്.ഐ. എം.കെ.മിഥുൻ, എസ്.സി പി.ഒ മാരായ മുഹമദ് അഷ്റഫ്, ശന്തനു, സുകേഷ്  എന്നിവരടങ്ങിയ
സംഘമാണ്പ്ര തിയെ പിടികൂടിയത്.

Post a Comment