സന്ദർശന വിസയിൽ ദുബായിൽ പോയ വീട്ടമ്മ മരിച്ചു
പെരുമണ്ണ
07 ഡിസംബർ 2025
സന്ദർശന വിസയിൽ ദുബായിൽ എത്തിയ പെരുമണ്ണ സ്വദേശിനി മരിച്ചു.
പെരുമണ്ണ പുതിയപറമ്പത്ത് കെ ഇ ഹുസ്സൻ കുട്ടി ഹാജിയുടെ (വിച്ചാപ്പു) ഭാര്യ കെ ഇ റുഖിയ്യ ഹജ്ജുമ്മ (66) പറക്കോട്ട് ആണ് മരണപ്പെട്ടത്.
ഭർത്താവും മകളുമൊത്ത് ദുബായിലുള്ള മകന്റെ അടുത്ത് ഒരാഴ്ച മുമ്പാണ് ഇവർ സന്ദർശന വിസയിൽ എത്തിയത്.
മക്കൾ : ഹാഷിം കുഞ്ഞു, മുസ്തഫ (ഇരുവരും ദുബൈ ), ഹാരിസ് കോയ (എസ്, എസ്, എം പോളിടെക്നിക്ക് തിരൂര്‍), ഹമീദാ ബാനു.
മരുമക്കൾ: മുഹമ്മദ് സുനീഷ് മഞ്ചേരി (സോഷ്യൽ വെൽഫയർ ഡിപ്പാർട്മെന്റ്),
സജ്‌ന നടക്കാട്, ജസീല കുണ്ടോട്ടി (അദ്ധ്യാപിക, പി പി എം എസ് എ പി ടി എച്ച് എസ് കാക്കോവ്), ഷബ്‌ന തിരൂര്‍.
സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് കുട്ടി, പരേതരായ അബ്ദുറഹ്മാൻ, ആമിനയ്.
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ ) രാവിലെ ഒമ്പതിന് പുതിയപറമ്പത്ത് ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ