കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി വിഎസ്.അജിത(49) തിരഞ്ഞെടുക്കപ്പെട്ടു. മാത്തറയിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം വരണാധികാരി അമ്മാർ.ടി ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി അജിത പ്രസിഡൻ്റായി അധികാരമേറ്റു.
കടലുണ്ടി പഞ്ചായത്തിൽ നിന്നും വിജയിച്ച മണ്ണൂർ കുന്നത്തൊടി സ്വദേശിയായ ഇവർ കഴിഞ്ഞ10 വർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. സി പി ഐ പ്രവർത്തകയായ അജിത കടലുണ്ടി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ കടലുണ്ടി ലോക്കൽ കമ്മറ്റി അംഗവും മഹിള സംഘം ബേപ്പൂർ മണ്ഡലം ഭാരവാഹി കൂടിയാണ്.സ്ഥാനാരോഹണ ചടങ്ങിൽ നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ