കോഴിക്കോട്
10 ഡിസംബർ 2025
കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ
അജ്ഞാതരുടെ ആക്രമം.
കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ജെയിംസ് വേളശ്ശേരിക്ക് നേരെ
ഇന്നലെരാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഹെൽമറ്റ് ധരിച്ച രണ്ടുപേർ കയ്യിൽ കരുതിയ കല്ലുപയോഗിച്ച് അക്രമിക്കുകയായിരുന്നു.
നീ ഞങ്ങൾക്കെതിരെ മത്സരിക്കുമോ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇരുവരും ഉടൻ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടെന്നും ജയിംസ് പറഞ്ഞു.
ജെയിംസിന്റെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവമ്പാടി പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ