Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
16 ഡിസംബർ 2025

ദേശീയപാതയിൽ അപകട ഭീതിയുയർത്തി മരക്കുറ്റി.
ദേശീയപാത 66 ൽ മുറിച്ചു മാറ്റിയ മരത്തിൻ്റെ കുറ്റിയാണ് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കം ഒരു പോലെ ഭീഷണിയാകുന്നത്.
ദേശീയപാതയുടെ സർവീസ് റോഡിൽ കൊടൽ നടക്കാവിലാണ് നീക്കം ചെയ്യാത്ത മരത്തിൻ്റെ അടിഭാഗം ഭീഷണി ഉയർത്തുന്നത്. സർവ്വീസ് റോഡിൽ ഇരു ഭാഗത്തേക്കും വാഹനം പോകുന്നതിനാൽ റോഡിൽ അരികു ചേർന്ന് വരുന്ന വാഹനങ്ങൾ മുക്കുറ്റിയിൽ ഇടിക്കാൻ സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് യാതൊരു സുരക്ഷാ മുന്നറിയിപ്പും സ്ഥാപിച്ചിട്ടുമില്ല.
സമീപത്ത് തന്നെ കൊടൽ നടക്കാവ് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ രാവിലെയും വൈകീട്ടും കുട്ടികൾക്ക് റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ഫുട്പാത്തിൻ്റെ പ്രവർത്തി പൂർത്തീകരിക്കാത്ത ഇവിടെ റോഡിലേക്ക് തള്ളിയാണ് മരക്കുറ്റി നിൽക്കുന്നത്. അടിയന്തിരമായി മരക്കുറ്റി നീക്കം ചെയ്ത് ഫുട്പാത്ത് നിർമ്മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment