പന്തീരാങ്കാവ്
18 ഡിസംബർ 2025
തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം കുന്നത്തുപാലത്ത് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിലായി.
യുഡിഎഫ് പ്രവർത്തകനായ
മാത്തറ സ്വദേശി അബ്ദു റഹിമാൻ (27) നെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
സിപിഎം കുന്നത്തുപാലം ലോക്കൽ കമ്മിറ്റി അംഗം സുരേഷിൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിക്കുകയും വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ പൊട്ടിച്ചെന്നുമുള്ള പരാതിയിലാണ് പന്തീരാങ്കാവ് പോലീസിൻ്റെ നടപടി.
സംഭവത്തിൽ 11 യു ഡിഎഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയുന്ന 250 ആളുകൾക്ക് എതിരെയും പന്തീരങ്കാവ് പൊലീസ്
കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ