22 ഡിസംബർ 2025
ദേശീയപാതയിലെ സർവീസ് റോഡരികിലെ വളർന്ന് പന്തലിച്ച അശോകമരം ഇരുട്ടിൻ്റെ മുറിച്ചു മാറ്റി. പന്തീരന്താവ് യു പി സ്കൂൾ റോഡ് ദേശീയ പാതയിൽ ചേരുന്ന സ്ഥലത്ത്
റോഡരികിൽ ഉണ്ടായിരുന്ന വലിയ അശോക മരമാണ് നശിപ്പിച്ചത്.
ജെ സി ബി ഉപയോഗിച്ച് ഉടിച്ച് തള്ളിയിട്ടമരം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ നിലയിലാണ്. ഈ ഭാഗത്ത്
സർവ്വീസ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഞായറാഴ്ച തട്ടി നിരപ്പാക്കിയിട്ടുണ്ട്. ഇതിനായി എത്തിച്ച യന്ത്രം ഉപയോഗിച്ച് മരം നീക്കം ചെയ്തതാണോ എന്ന സംശയമാണ് ഉയരുന്നത്. റോഡരികിലെ മരം അനുമതി കൂടാതെ മറിച്ച് തള്ളിയവർക്കെതിരെ പ്രതിഷേധം
ഉയർന്നിട്ടുണ്ട്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ഫോർ ദി പബ്ലിക്ക് സെക്രട്ടറി രമേഷ് ബാബു അയനിക്കാട്ട് നാട്ടുവാർത്ത
യോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ